ആരാണോലും പോയീന്? മേപ്പരെ മീത്തലെ കുഞ്ഞൻ. ആര്, കാരീൻ്റെ മോനാ? ആ, തെന്നെ.. നല്ലോണാനോലും.. വല്യ വല്യ കൂട്ടരൊക്കെ വര്ന്ന് ണ്ടോലും ഓൻ്റ ചാവ് കാണാൻ.. തന്നേ? എന്നാല് എനക്കും പോണപ്പാ.. പക്ഷേ, പോന്നേലും മുന്നേ കുറച്ച് പണീണ്ടപ്പാ തീർക്കാൻ.. ആദ്യം കുറുക്കൻ കുന്നിൻ്റെ മണ്ടയ്ക്ക് കേറി താടിക്കു കൈയും കൊടുത്ത് ദൂരേക്കു നോക്കി ഇരിക്കണ ഒരു ഫോട്ടം പിടിക്കണം... അത് പിടിക്കാൻ ചങ്ങായി ചോയീനെ വിളിക്കണം... നല്ലോണം സങ്കടം കൂട്ടീട്ട് കടുപ്പത്തിലൊരു ഫോട്ടോ. എന്നിറ്റ് അയിമ്മെ …
Category: ശീലുകൾ
ഉടഞ്ഞു പോയവ
ജീവിതമല്ലേ, പളുങ്കുപാത്രം പോലുള്ളൊരു ജീവിതം. അറിയാതെ വഴുതി വീണു കാണും. താങ്ങിയെടുക്കാൻ നിൽക്കണ്ട, വല്ലാത്ത മൂർച്ചയാണ് ഉടഞ്ഞ ചില്ലുകഷ്ണങ്ങൾക്ക്, കൈ മുറിയും. വാരിക്കൂട്ടാനും നോക്കണ്ട, മുറിവേൽക്കും, വേദനിക്കും. മാറി നിന്നോളൂ. എപ്പോഴെങ്കിലും ആരെങ്കിലും പ്രാക്കുമായ് വന്ന് പാഴ് മുറത്തിൽ കോരിയെടുത്തോളും, എന്നിട്ട് ദൂരെ, ആരുടെയും കണ്ണിൽപ്പെടാത്തിടത്തുള്ള ഏതെങ്കിലും കുപ്പത്തൊട്ടിയിൽ കൊണ്ടിട്ടോളും. സാരമാക്കണ്ട.. കണ്ടില്ലെന്ന് നടിച്ച്, കാലിലോ കൈയ്യിലോ ചില്ലുകഷ്ണങ്ങൾ തറയാതെ ശ്രദ്ധിച്ച്, മിഴി തിരിച്ച്, അവനവനിലേക്കു തല പൂഴ്ത്തി, കടന്നുപോവുക. കഷ്ടം എന്നൊരു ഗദ്ഗദം മുട്ടിത്തിരിയുന്നുവോ തൊണ്ടക്കുഴിയിൽ? …
സുഖമോ സഖേ?
നിനക്ക് സുഖമല്ലേ? എനിക്കറിയാം നിൻ്റെ ലോകം നിനക്കു ചുറ്റും ഇപ്പോൾ തകർന്നു വീണതേയുള്ളൂവെന്ന്; എങ്കിലും സഖേ ഞാൻ ചോദിക്കട്ടെ, നിനക്ക് സുഖമല്ലേ? എല്ലാം സ്വസ്ഥം,എല്ലാം സുഭദ്രമെന്നു നീ പറയാതെ എനിക്കുറങ്ങാനാവില്ല. തകർന്നു പോയ നിൻ്റെ ലോകത്തു നിന്നു കൊണ്ട് എൻ്റെ സമാധാനത്തിനായി നീ പറയുക എല്ലാം നല്ലതെന്ന്. ഞാൻ സുഖമായുറങ്ങട്ടെ. നിനക്കറിയാമല്ലോ നിന്നെ ഞാനേറെയിഷ്ടപ്പെടുന്നുവെന്ന്, നിൻ്റെ വ്യഥകൾ എന്നെ വേട്ടയാടുമെന്ന്. അതിനാൽ സഖേ നീ പറയുക എല്ലാം ശുഭം. ഇടനെഞ്ചിലെ സങ്കടക്കടൽ അണ കെട്ടി നിർത്തുക, ഉള്ളിലെ …
പ്രണയത്തിൻ്റെ നാൾവഴികൾ
തുടക്കത്തിൽ പ്രണയം കർത്താവിനെപ്പോലെ: ഞാൻ നിന്നോട് കൂടെയെന്നോതി അത് നിന്നെ കാറ്റിലൂടെയും കോളിലൂടെയും നടത്തും. അപരിചിത ഭൂപ്രദേശങ്ങളിലും നിൻ്റെ ശത്രുക്കൾക്കിടയിലും അത് നിന്നെ കാക്കും. പിന്നീട് പ്രണയം സ്വപ്നാടനം പോലെ: നീ പോലുമറിയാതെ അകലങ്ങളിലേക്ക് നീ യാത്ര പോവും. ഒന്നുമേ കാണാതെ ഒന്നുമേ കേൾക്കാതെ ഒന്നുമേ അറിയാതെ വാൾത്തലപ്പുകളിലൂടെ നീ നടക്കും. അടഞ്ഞ വാതിലുകളും കന്മതിൽക്കെട്ടുകളും നീ താണ്ടും. ഒടുക്കത്തിൽ പ്രണയം ചതിയനായ വഴികാട്ടിയെപ്പോലെ: വിജനമായ കുന്നിൻ മുകളിൽ അത് നിന്നെ ഉപേക്ഷിക്കും. നിൻ്റേതെന്നു നീ കാത്തുവച്ചിരുന്ന- …
കണക്കുപുസ്തകം
സുഹൃത്തേ, ഒരു കണക്കു പുസ്തകം സദാ കരുതിക്കോളുക. നീ കൊണ്ട വെയിലിൻ്റെ, നീയേറ്റ തണലിൻ്റെ, നീ കണ്ട കനവിൻ്റെ നിൻ്റെ സ്നേഹത്തിൻ്റെ കണക്കുകൾ അതിൽ ഭദ്രമായിരിക്കട്ടെ. മനസ്സിൻ്റെ ഭിത്തിയിൽ മായാതെ നീ കോറിയിട്ട നിൻ്റെ കരുതലുകളുടെ, നിൻ്റെ യാതനകളുടെ, നിൻ്റെ വേവലുകളുടെ കണക്കുകൾ അവിടെ എടുക്കില്ല. . ഏടുപുസ്തകത്തിലെ കണക്കുകൾ മാത്രമേ അവിടെ ചെല്ലൂ. അതിനാൽ സദാ കണക്കു പുസ്തകം കൈയിലിരിക്കട്ടെ. കൂട്ടിക്കിഴിച്ച് നോക്കരുത്. ആയുസ്സൊരു നഷ്ടക്കണക്കാണെന്നു കാണും. എങ്കിലും ഒരു …
സ്വപ്നം
ഒരു ജോലി വേണം, വിദേശത്ത് തന്നെ വേണം, അവിടെയിരുന്ന് എൻ്റെ ഗ്രാമത്തെ ഗൃഹാതുരത്വം നിറഞ്ഞ വരികളാൽ വാഴ്ത്തണം. എൻ്റെ നാടെത്ര സുന്ദരം എന്ന് തൊണ്ട കീറി പാടണം. പെറ്റമ്മ ,പോറ്റമ്മ, മാതൃഭാഷ സിമ്പോസിയങ്ങളിൽ മുടങ്ങാതെ പങ്കുചേരണം. എന്നെക്കൂടെ...എന്ന യാചന മിഴികളിൽ അഞ്ജനമായെഴുതിയ നാട്ടിലെ ഗതികിട്ടാക്കൂട്ടുകാർക്കിടയിലേക്ക് സൗഭാഗ്യസുഗന്ധം പരത്തി കടന്നു ചെല്ലണം. നിങ്ങളെത്ര ഭാഗ്യവാൻമാർ ഈ നാട് ഉപേക്ഷിക്കേണ്ടി വന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ടു കൊണ്ടു പറയണം. വിയർപ്പും അപകർഷവും മണക്കുന്ന അവരുടെ തോളിൽ …
സൗഹൃദം
ഒരു വഴി സഞ്ചരിച്ചവർ നാം, പല വഴി പിരിഞ്ഞൊഴുകുന്നവർ നാം, എത്താക്കൈ നീട്ടി തൊടാൻ ശ്രമിക്കുന്നവർ നാം, മനസ്സാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ നാം, ഒരു കുഞ്ഞു കാറ്റ് കാതിൽ ചിരി കുടഞ്ഞിട്ട് കടന്ന് പോയോ അത് എന്നെക്കുറിച്ച് നീ ഓർത്ത നിമിഷമായിരുന്നോ….
കിടക്കാനൊരിടം
തെക്കേപ്പറമ്പിലേക്കെടുക്കാറായി... കോലായിൽ കാലു നീട്ടിയിരുന്ന് മുത്തശ്ശി ആവലാതിപ്പെട്ടു. ഭാഗ്യം ചെയ്ത മുത്തശ്ശി. മരിച്ചു കിടക്കാൻ തെക്കേപ്പറമ്പും വടക്കേപറമ്പും... തിരഞ്ഞെടുക്കാനെത്ര സ്ഥലങ്ങൾ. മരിച്ചാൽ ഇരിയ്ക്കുന്ന കൂര പൊളിച്ച് കിടക്കേണ്ട, ആ കിടപ്പിൽ തിരിഞ്ഞും മറിഞ്ഞും പിറുപിറുത്തും കൂരയിൽ അന്തിയുറങ്ങുന്ന പെണ്ണിനേയും കിടാങ്ങളേയും പേടിപ്പിക്കേണ്ട, തെക്കേത്തൊടിയിൽ ചേമ്പ് നടാൻ വന്ന കോരൻ കൈക്കോട്ടിൽ ചാരി നിന്ന് നെടുവീർപ്പിട്ടു.
ശിരോലിഖിതം
ദൈവമേ.... എന്തിനാലാണു നീ എൻെറ ശിരോലിഖിതം രചിച്ചത്? ആത്മാവ് വരെ പൊള്ളിപ്പോവുന്നല്ലോ... ആകാശച്ചെരുവിലിരുന്ന് ഇളവേൽക്കാതെ സൃഷ്ടികർമ്മം അനുഷ്ഠിക്കുന്ന കരുണാമയൻ നരച്ച മിഴികൾ ഉയർത്താതെ ദയാവായ് പ്പോടെ മൊഴിഞ്ഞു... കുഞ്ഞേ….. പച്ചിലച്ചാറും പുഷ്പ സൗരഭ്യവും മഴത്തണുപ്പും മഞ്ഞിൻ കുളിരും അമ്മത്തണലും ഒരൽപ്പം വേനൽച്ചൂടും എല്ലാം നിറച്ചു വച്ച പളുങ്കുപാത്രങ്ങളിൽ കൈവിരൽ മുക്കിയാണ് സകല ചരാചരങ്ങളുടേയും തലയിൽ ഞാൻ എഴുതാറുള്ളത്. നിൻെറ ഊഴം വന്നപ്പോൾ കത്തുന്ന വേനൽച്ചൂടൊഴികെ മറെറാന്നും ശേഷിച്ചിരുന്നില്ല. ആ താപക്കുപ്പിയിൽ വിരൽ മുക്കി നിൻെറ തലയിൽ തലോടുമ്പോൾ, …
ചിറക് മുളയ്ക്കും കാലം
അറിയാത്ത നഗരത്തിൻെറ ആരവങ്ങളിലേയ്ക്ക് ഏതു പടച്ചട്ടയണിയിച്ചാണ് നിന്നെ ഞാൻ യാത്രയാക്കേണ്ടത് ? ഏതു ദിവ്യാസ്ത്രമാണു കാതിലോതി തരേണ്ടത് ? "ഒഴിയുന്ന കിളിക്കൂടിൻെറ വ്യഥ... " സർവ്വമറിയുന്ന കാലം നെറ്റി ചുളിച്ച് പിറുപിറുത്തു. കാലമേ... ശൂന്യമായത് കിളിക്കൂടല്ല, ഞാനാണ്: എൻെറ ഹൃദയമാണ് ആ നഗരത്തിൽ വച്ചു പോന്നത്.
