ആരാണോലും പോയീന്? മേപ്പരെ മീത്തലെ കുഞ്ഞൻ. ആര്, കാരീൻ്റെ മോനാ? ആ, തെന്നെ.. നല്ലോണാനോലും.. വല്യ വല്യ കൂട്ടരൊക്കെ വര്ന്ന് ണ്ടോലും ഓൻ്റ ചാവ് കാണാൻ.. തന്നേ? എന്നാല് എനക്കും പോണപ്പാ.. പക്ഷേ, പോന്നേലും മുന്നേ കുറച്ച് പണീണ്ടപ്പാ തീർക്കാൻ.. ആദ്യം കുറുക്കൻ കുന്നിൻ്റെ മണ്ടയ്ക്ക് കേറി താടിക്കു കൈയും കൊടുത്ത് ദൂരേക്കു നോക്കി ഇരിക്കണ ഒരു ഫോട്ടം പിടിക്കണം... അത് പിടിക്കാൻ ചങ്ങായി ചോയീനെ വിളിക്കണം... നല്ലോണം സങ്കടം കൂട്ടീട്ട് കടുപ്പത്തിലൊരു ഫോട്ടോ. എന്നിറ്റ് അയിമ്മെ …
Author: Geetha
ഉടഞ്ഞു പോയവ
ജീവിതമല്ലേ, പളുങ്കുപാത്രം പോലുള്ളൊരു ജീവിതം. അറിയാതെ വഴുതി വീണു കാണും. താങ്ങിയെടുക്കാൻ നിൽക്കണ്ട, വല്ലാത്ത മൂർച്ചയാണ് ഉടഞ്ഞ ചില്ലുകഷ്ണങ്ങൾക്ക്, കൈ മുറിയും. വാരിക്കൂട്ടാനും നോക്കണ്ട, മുറിവേൽക്കും, വേദനിക്കും. മാറി നിന്നോളൂ. എപ്പോഴെങ്കിലും ആരെങ്കിലും പ്രാക്കുമായ് വന്ന് പാഴ് മുറത്തിൽ കോരിയെടുത്തോളും, എന്നിട്ട് ദൂരെ, ആരുടെയും കണ്ണിൽപ്പെടാത്തിടത്തുള്ള ഏതെങ്കിലും കുപ്പത്തൊട്ടിയിൽ കൊണ്ടിട്ടോളും. സാരമാക്കണ്ട.. കണ്ടില്ലെന്ന് നടിച്ച്, കാലിലോ കൈയ്യിലോ ചില്ലുകഷ്ണങ്ങൾ തറയാതെ ശ്രദ്ധിച്ച്, മിഴി തിരിച്ച്, അവനവനിലേക്കു തല പൂഴ്ത്തി, കടന്നുപോവുക. കഷ്ടം എന്നൊരു ഗദ്ഗദം മുട്ടിത്തിരിയുന്നുവോ തൊണ്ടക്കുഴിയിൽ? …
കഥ മാനവീയം
നിങ്ങൾക്ക് ദൈവ വിശ്വാസമുണ്ടോ? യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുന്ന ആരേയും അവിശ്വാസി എന്ന് മുദ്ര ചാർത്തുകയും, അവിശ്വാസി സമം ദേശദ്രോഹി എന്ന ഒരു സമവാക്യം-പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗോഡ് ഈസ് ലവ്, ലവ് ഈസ് ബ്ലൈൻ്റ്, സോ ഗോഡ് ഈസ് ബ്ലൈൻറ് എന്ന സമവാക്യവുമായി അദ്ഭുതകരമായ സാമ്യം തോന്നിപ്പിക്കുന്ന ഒന്ന്- ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടുകളിൽ ഏതൊരു ലോജിക്കൽ ഇന്ത്യനും അഥവാ ഏതൊരു ലോജിക്കൽ കേരളീയനും നിത്യേനയെന്നോണം നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണിത്.. എല്ലാ …
അങ്ങനെയാണ് ഞാനൊരു പോസിറ്റീവ് തിങ്കർ അല്ലാതായത്.
നേരിട്ടും നവ മാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയും നമ്മെ തഴുകി ഒഴുകിപ്പരക്കുന്ന പോസിറ്റീവ് തിങ്കിംഗ്, പോസിറ്റീവ് ഔട്ട്ലുക് വാചാടോപങ്ങൾ പലപ്പോഴും ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവയാണ്. ഉദാഹരണത്തിന്, പാദുകമില്ലാത്തതിന് ഞാൻ കരഞ്ഞിരുന്നു; കാലുകളില്ലാത്തവനെ കാണുന്നത് വരെ. അതായത് ... നമ്മളേക്കാൾ കഷ്ടപ്പെടുന്നവരെ നോക്കി നാം ആശ്വാസം കൊള്ളണമെന്ന്. വാസ്തവത്തിൽ നമ്മേക്കാൾ നിർഭാഗ്യവാൻമാരെ കണ്ടാൽ നാം കൂടുതൽ വ്യസനിക്കുകയല്ലേ വേണ്ടത്? അവൻ്റെ വേദനയുടെ ആഴവും പരപ്പും നമ്മുടെ വേദനയേക്കാൾ പതിൻമടങ്ങ് ആയിരിക്കും എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ സങ്കടപ്പെടുത്തുകയല്ലേ വേണ്ടത്? …
Continue reading അങ്ങനെയാണ് ഞാനൊരു പോസിറ്റീവ് തിങ്കർ അല്ലാതായത്.
ഈ പ്രളയകാലത്തിൽ
പ്രളയം ഒരു മഹാമാരിയായി കേരളത്തിനു മുകളിൽ കുടികൊള്ളുകയാണ്. ഞങ്ങൾ പാലക്കാട്ടുകാർക്ക്, പ്രത്യേകിച്ച് പാലക്കാട് നഗരം, ഒലവക്കോട്, കല്ലേക്കുളങ്ങര നിവാസികൾക്ക് അത്ര പരിചിതമല്ലാത്ത സ്ഥിതിവിശേഷങ്ങളാണ് പ്രളയം, പേമാരി, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയൊക്കെ. വള്ളവും പങ്കായവുമൊന്നും സിനിമയിലല്ലാതെ ജീവിതത്തിൽ കാണാത്തവരാണ് ഞങ്ങൾ. പുതിയ പാലത്തിനടിയിലൂടെയും ജൈനിമേട് പാലത്തിനടിയിലൂടെയും റിബൺ പോലെ ഒഴുകുന്ന ഒന്നായിരുന്നു ഞങ്ങളുടെ കൽപാത്തിപ്പുഴ. യാക്കരപ്പുഴയാവട്ടെ വല്ലപ്പോഴും പാലത്തെ വന്നൊന്ന് ഉമ്മ വച്ച് അതിദ്രുതം മടങ്ങിപ്പോവുമായിരുന്നു. ഇരുകര കവിഞ്ഞ് പാലം തൊട്ടൊഴുകുന്ന രുദ്രയായ കൽപാത്തി പുഴ ഞങ്ങളെ ഞെട്ടിച്ചു …
അഭിമന്യു എന്ന കനലോർമ്മ
അഭിമന്യു...ഒരു കനലോർമ്മ...കേരളത്തിൻ്റെ നെഞ്ചിലാഴ്ന്ന കത്തിമുന. കാലമേറെ കഴിഞ്ഞാലും മലയാളത്തിൻ്റെ മനസ്സിൽ വടു കെട്ടിക്കിടക്കും അഭിമന്യു എന്ന രക്ത താരകം. ഒരുപാടു വായിച്ചു അഭിമന്യു എന്ന വട്ടവടക്കാരനെ പറ്റി. ഒരു പാടുപേരുടെ ഓർമ്മകളിൽ വസന്തമായി പൂത്തു നിൽക്കുന്നു, ചിരിക്കുന്ന ഈ നിഷ്കളങ്ക കൗമാരം. ഒരു വീടിൻ്റെ, ഒരു നാടിൻ്റെ, ഒരു ജനതയുടെ പ്രതീക്ഷയായിരുന്നു അവൻ. വട്ടവടയിലെ ആ ചെറിയ ചുറ്റുപാടിൽ നിന്ന് മഹാരാജാസിലെ കെമിസ്ട്രി ക്ലാസിലേക്കുള്ള ദൂരം ചെറുതൊന്നുമല്ല. അവനെ അവിടെ വരെയെത്തിക്കാൻ അവൻ്റെ കുടുംബാംഗങ്ങൾ എത്രമാത്രം പിറകോട്ടു …
സുഖമോ സഖേ?
നിനക്ക് സുഖമല്ലേ? എനിക്കറിയാം നിൻ്റെ ലോകം നിനക്കു ചുറ്റും ഇപ്പോൾ തകർന്നു വീണതേയുള്ളൂവെന്ന്; എങ്കിലും സഖേ ഞാൻ ചോദിക്കട്ടെ, നിനക്ക് സുഖമല്ലേ? എല്ലാം സ്വസ്ഥം,എല്ലാം സുഭദ്രമെന്നു നീ പറയാതെ എനിക്കുറങ്ങാനാവില്ല. തകർന്നു പോയ നിൻ്റെ ലോകത്തു നിന്നു കൊണ്ട് എൻ്റെ സമാധാനത്തിനായി നീ പറയുക എല്ലാം നല്ലതെന്ന്. ഞാൻ സുഖമായുറങ്ങട്ടെ. നിനക്കറിയാമല്ലോ നിന്നെ ഞാനേറെയിഷ്ടപ്പെടുന്നുവെന്ന്, നിൻ്റെ വ്യഥകൾ എന്നെ വേട്ടയാടുമെന്ന്. അതിനാൽ സഖേ നീ പറയുക എല്ലാം ശുഭം. ഇടനെഞ്ചിലെ സങ്കടക്കടൽ അണ കെട്ടി നിർത്തുക, ഉള്ളിലെ …
ഗൃഹസ്ഥാശ്രമം
“ഇന്നലെ രാവിലെ അമ്മ അവസാനമായി എന്താണു പറഞ്ഞതെന്ന് ഓർക്കുന്നുണ്ടോ?” ഇൻസ്പെക്ടർ ഭോസ്ലെ ജനലിലൂടെ പുറത്തെ സായാഹ്നം നോക്കിയിരിക്കുന്ന ആഭാ കുൽക്കർണിയോടു ചോദിച്ചു. എന്നാണ് അമ്മയോട് അവസാനമായി മിണ്ടിയത് എന്ന മറ്റൊരു ചോദ്യം ആഭയുടെ മനസ്സിനെ അലട്ടുകയായിരുന്നു അപ്പോൾ. അമ്മയോട് എന്നാണ് അവസാനമായി മിണ്ടിയത്? ആഭ ഒരുപാട് ചികഞ്ഞാലോചിച്ചു. കഴിഞ്ഞ നാളുകളിലെന്നോ ഒരു രാത്രി മേധയുടെ വീട്ടിലേക്കെന്നു പറഞ്ഞ് അമ്മയുടെ എന്തിനാ ഈ നേരത്ത് പോവുന്നത്, എങ്ങിനെയാണ് പോവുക, ആരെല്ലാം കൂടെ ഉണ്ട്, ഒമ്പതു മണിക്ക് മുന്നേ എത്തില്ലേ, …
ഇനിയും നേരമായില്ലേ?
കുഞ്ഞുങ്ങളുടെ ചോര വീണ് വഴുക്കുന്ന വഴികളിലൂടെ വേണമായിരുന്നു രക്ഷകന് വരാൻ. അത് കൃഷ്ണനാവട്ടെ,ക്രിസ്തുവാവട്ടെ;കുഞ്ഞുങ്ങളുടെ ചോരയാൽ തുടുത്ത വഴികളിലൂടെയായിരുന്നു അവർ വന്നത്. ഇതാ സമയമായിരിക്കുന്നു നിനക്ക് വീണ്ടും വരാൻ.ഞങ്ങളുടെ കാലദേശാന്തരങ്ങളൊക്കെയും കുഞ്ഞുങ്ങളുടെ ചോരയാൽ ചുവന്നിരിക്കുന്നു. ഞങ്ങളുടെ കുരുന്നുകൾ കുരുതി കൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു;ദൈവത്തിൻ്റെ നാമത്തിൽ,വിശ്വാസത്തിൻ്റെ നാമത്തിൽ,വർണത്തിൻ്റെ നാമത്തിൽ, യുദ്ധത്തിൻ്റെ നാമത്തിൽ,അധികാര പ്രമത്തതയുടെ നാമത്തിൽ,വിദ്യാഭ്യാസത്തിൻ്റെ നാമത്തിൽ, അറിവിൻ്റെ നാമത്തിൽ,അറിവില്ലായ്മയുടെ നാമത്തിൽ...... ഹെറോദ് ഇന്ന് ഒരാളല്ല,കംസനുമതേ.അവർ ഞങ്ങളുടെയെല്ലാം ആത്മാവിൽ വാസമുറപ്പിച്ചിരിക്കുന്നു. പരാജയപ്പെട്ട ഒരു ജനതയായിത്തീർന്നിരിക്കുന്നു ഞങ്ങൾ.കോഴിക്കോട്ടെ അദിതി നമ്പൂതിരി തൊട്ട് കോട്ടയത്തെ ബിൻ്റോ വരെ …
മനസ്സിൽ വിരിയുന്ന മാരിവില്ലുകൾ.
അങ്ങനെ വീടിൻ്റെ പെയിൻറിംഗ് പണി കഴിഞ്ഞു.എട്ടു പത്തു വർഷങ്ങൾക്ക് ശേഷമാണ് വീട് പെയിൻ്റ് ചെയ്യുന്നത്.ഇതിനു മുമ്പ് പെയിൻറടി നടക്കുമ്പോൾ സഹായത്തിനായി ഇടംവലം ഉണ്ടായിരുന്ന എൻ്റെ രണ്ട് കുട്ടി സോൾജേഴ്സ് ഇന്ന് വളർന്ന് വലുതായി കോളേജ് കുമാരൻമാരായി വിദൂര നഗരങ്ങളിലാണ്.അടുത്ത രണ്ട് മാസങ്ങളിലായി അവധിക്കാലത്ത് രണ്ടാളും എത്തും. വീട് പെയിൻ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മൂത്തവൻ തുറന്ന ചിരിയോടെ പറഞ്ഞു “നന്നായി അമ്മാ,ഞാൻ വരാൻ കാത്തു നിൽക്കാതെ ചെയ്തത് എന്തായാലും നന്നായി. ഞാൻ രക്ഷപ്പെട്ടു” എന്ന്.ചെറിയവൻ ഒരു അടക്കിച്ചിരിയോടെ …
