അങ്ങനെയാണ് ഞാനൊരു പോസിറ്റീവ് തിങ്കർ അല്ലാതായത്.

നേരിട്ടും നവ മാധ്യമങ്ങളിലൂടെയും പരമ്പരാഗത മാധ്യമങ്ങളിലൂടെയും നമ്മെ തഴുകി ഒഴുകിപ്പരക്കുന്ന പോസിറ്റീവ് തിങ്കിംഗ്, പോസിറ്റീവ് ഔട്ട്ലുക് വാചാടോപങ്ങൾ പലപ്പോഴും ചിരിക്കാനും ചിന്തിക്കാനും വക നൽകുന്നവയാണ്. ഉദാഹരണത്തിന്, പാദുകമില്ലാത്തതിന് ഞാൻ കരഞ്ഞിരുന്നു; കാലുകളില്ലാത്തവനെ കാണുന്നത് വരെ. അതായത് ... നമ്മളേക്കാൾ കഷ്ടപ്പെടുന്നവരെ നോക്കി നാം ആശ്വാസം കൊള്ളണമെന്ന്. വാസ്തവത്തിൽ നമ്മേക്കാൾ നിർഭാഗ്യവാൻമാരെ കണ്ടാൽ നാം കൂടുതൽ വ്യസനിക്കുകയല്ലേ വേണ്ടത്? അവൻ്റെ വേദനയുടെ ആഴവും പരപ്പും നമ്മുടെ വേദനയേക്കാൾ പതിൻമടങ്ങ് ആയിരിക്കും എന്ന തിരിച്ചറിവ് നമ്മെ കൂടുതൽ സങ്കടപ്പെടുത്തുകയല്ലേ വേണ്ടത്? …

Continue reading അങ്ങനെയാണ് ഞാനൊരു പോസിറ്റീവ് തിങ്കർ അല്ലാതായത്.

മനസ്സിൽ വിരിയുന്ന മാരിവില്ലുകൾ.

അങ്ങനെ വീടിൻ്റെ പെയിൻറിംഗ് പണി കഴിഞ്ഞു.എട്ടു പത്തു വർഷങ്ങൾക്ക് ശേഷമാണ് വീട് പെയിൻ്റ് ചെയ്യുന്നത്.ഇതിനു മുമ്പ് പെയിൻറടി നടക്കുമ്പോൾ സഹായത്തിനായി ഇടംവലം ഉണ്ടായിരുന്ന എൻ്റെ രണ്ട് കുട്ടി സോൾജേഴ്സ് ഇന്ന് വളർന്ന് വലുതായി കോളേജ് കുമാരൻമാരായി വിദൂര നഗരങ്ങളിലാണ്.അടുത്ത രണ്ട് മാസങ്ങളിലായി അവധിക്കാലത്ത് രണ്ടാളും എത്തും. വീട് പെയിൻ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ മൂത്തവൻ തുറന്ന ചിരിയോടെ പറഞ്ഞു “നന്നായി അമ്മാ,ഞാൻ വരാൻ കാത്തു നിൽക്കാതെ ചെയ്തത് എന്തായാലും നന്നായി. ഞാൻ രക്ഷപ്പെട്ടു” എന്ന്.ചെറിയവൻ ഒരു അടക്കിച്ചിരിയോടെ …

Continue reading മനസ്സിൽ വിരിയുന്ന മാരിവില്ലുകൾ.

ഞാൻ സ്റ്റേജിൽ ചെയ്തോളാം

കലോൽസവ കാലം.ഇന്നലത്തെ കുട്ടികൾക്കും ഇന്നത്തെ കുട്ടികൾക്കും ഓർമ്മകളുടെ പെരുന്നാൾക്കാലം. വർഷങ്ങൾക്ക് മുമ്പുള്ള ഒരു സ്കൂൾ ആനിവേഴ്സറി. സ്ഥലം റെയിൽവേ സ്കൂൾ.സ്കൂളിലെ എല്ലാ കുട്ടികളും-പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ-ചുരുങ്ങിയത് ഒരു പരിപാടിയിലെങ്കിലും പങ്കെടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി നിരവധി ഗ്രൂപ്പിനങ്ങൾ രംഗത്തിറക്കുകയും ചെയ്തിരുന്ന നളിനി ടീച്ചറാണ് അമരത്ത്.നൃത്തത്തിലും സംഗീതത്തിലും എൻ്റെ കഴിവ് വലിയൊരു വട്ടപ്പൂജ്യമാണ് എന്നത് ഒരിക്കൽ കൂടി സംശയാതീതമായി തെളിയിച്ച് എല്ലാ ഇനങ്ങളിൽ നിന്നും പുറത്തായി നടക്കുകയായിരുന്നു ഞാൻ.ഇന്ത പൊണ്ണുക്ക് ഡാൻസ് വരവേ വരാതേയെന്ന് നളിനി ടീച്ചറും …

Continue reading ഞാൻ സ്റ്റേജിൽ ചെയ്തോളാം

മറ്റൊരു പരീക്ഷാക്കാലം

വീണ്ടും ഒരു പരീക്ഷാക്കാലം.... കണക്കും സയൻസും അല്ല തൻ്റെ ശക്തികേന്ദ്രങ്ങളെന്നും ഹ്യുമാനിറ്റീസ് ആണ് തനിക്കു പറഞ്ഞിട്ടുള്ളതെന്നുമുള്ള ഒരു പുതിയ തിരിച്ചറിവോടെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി ട്രിപ്പിൾ മേജർ പഠനം ലാക്കാക്കി അറബിക്കടലിനക്കരെയുള്ള ഒരു കോളേജിലേക്ക് പോയിരിക്കുകയാണ് അച്ചു. ഇത് ഇത്തിരി കടന്നകൈയായിപ്പോയില്ലേ,ഈ ട്രിപ്പിൾ മേജർ എന്ന് സന്ദേഹിച്ചവരോടെല്ലാമേ അവൻ പറഞ്ഞത് CBSE പന്ത്രണ്ടാം ക്ലാസിൽ മാത്സ്,ഫിസിക്സ്,കെമിസ്ട്രി എടുത്ത് പഠിച്ചു നോക്കൂ...ലോകത്തെന്തുമേതും നിസ്സാരമായി തോന്നും എന്നാണ്. ഇന്നലെ അവന് ആദ്യത്തെ ഇക്കണോമിക്സ് പരീക്ഷയായിരുന്നു. ഒരു മോട്ടിവേഷൻ എന്ന …

Continue reading മറ്റൊരു പരീക്ഷാക്കാലം

ദൈവത്തിൻ്റെ കയ്യൊപ്പ്

  കത്തുന്ന വേനലാണ്. തണുപ്പുകാലത്ത് പൂത്തും കായ്ച്ചും നിന്ന ചെടികളൊക്കെ കരിഞ്ഞു. ഇനി താണ്ഡവം കഴിഞ്ഞ് സൂര്യൻ ഒന്നു നിശ്വസിക്കാൻ സെപ്തംബർ ആവും. അപ്പോഴേ പുതിയ ചെടികൾ ബാൽക്കണിയിലെ ചട്ടികളിൽ നിറയൂ. കഴിഞ്ഞ പത്ത് വേനലിനെ അതിജീവിച്ച കറ്റാർവാഴ മാത്രം സൂര്യനെ നോക്കി ചിറി കോട്ടി പച്ചപ്പോടെ നിന്നു. പതിവുപോലെ വേനലവധിക്കു പോവുന്നതിനു മുന്നോടിയായി കരിഞ്ഞുപോയ ചെടികളെല്ലാം പറിച്ചു കളഞ്ഞ് ചട്ടികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചു.ഒരു ശംഖുപുഷ്പച്ചെടി മാത്രം വെയിലിൽ തളരാതെ കുരുന്നിലകളോടെ തലയാട്ടി …

Continue reading ദൈവത്തിൻ്റെ കയ്യൊപ്പ്

പരീക്ഷാക്കാല പ്രഭാതങ്ങൾ

മക്കളുടെ പരീക്ഷകൾ മിക്കപ്പോഴും അച്ഛനമ്മമാർക്ക് പരീക്ഷണങ്ങൾ ആയിത്തീരാറുണ്ട്..എൻ്റെ ചില പരീക്ഷണദിനങ്ങൾ... അച്ചുവിന് നാളെ physics exam ആണ്..ആയതിനാൽ കാലേത്ത തന്നെ newspaper വായിച്ചേക്കാം എന്ന് പുള്ളി തീരുമാനിച്ചു...അത്ര നേരം പഠിേക്കണ്ടല്ലോ... പേപ്പർ മനോരമ തന്നെ എന്ന ആപ്തവാക്യത്തിലൂന്നി മനോരമയാണ് വായിക്കുന്നത്..എഴുത്തും വായനയും ഇത്തിരി കഷ്ടി ആയതുകൊണ്ട് ഉറക്കെയാണ് വായന...ഇടക്ക് ചില വിജ്ഞാനശകലങ്ങൾ എനിക്കും പകർന്നു തന്നു .."അമ്മാ...അച്ചാർ എന്നൊരു book ഉണ്ട്(ആരാച്ചാർ),അമ്മ വായിച്ചിട്ടുണ്ടോ" എന്നിങ്ങനെ...വായന കഠിനമായി മുന്നേറുന്നതിനിടെയാണ് ഒരു സംശയം കേട്ടത്" അമ്മാ...എന്താണീ ജനനീപയ്ത്യ കോൺഗ്രസ്"...പേ പിടിച്ച …

Continue reading പരീക്ഷാക്കാല പ്രഭാതങ്ങൾ

മറുക്

അമ്മ ഭാവിയിലേക്കുള്ള ഒരു കണ്ണാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനസ് വായിക്കാനുള്ള എന്തോ ഒരു സൂത്രം അമ്മയുടെ പക്കലുണ്ടെന്ന് കുട്ടിക്കാലത്ത് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ അമ്മയോടൊപ്പം അമ്മയുടെ ഡോക്ടറെ കാണാൻ പോയിരുന്നു.സ്കിൻ സ്പെഷലിസ്റ്റിനെ കണ്ടപ്പോൾ കുറേ നാളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു മോഹം പുറത്ത് ചാടി.മുഖത്ത് ഉള്ള കറുത്ത മറുക് ഒന്ന് കരിച്ചുകളഞ്ഞാലോ.ആധുനിക ചികിൽസാ സംവിധാനങ്ങൾ ഉള്ളപ്പോൾ ഒരു കാര്യവുമില്ലാത്ത ഒരു മറുക് വെറുതേ ചുമന്ന് കൊണ്ട് നടക്കേണ്ടതില്ലെന്ന് ഡോക്ടറും …

Continue reading മറുക്

നാം കാണേണ്ടത്

തൊട്ടടുത്ത് ഒരു നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്...ഇന്ന് രാവിലെ അങ്ങോട്ട് മണ്ണുമായിപ്പോയ ലോറിയിൽ നിന്ന് കുറച്ച് മണ്ണ് റോഡിൽ വീണു...10 മിനിറ്റ് കഴിഞ്ഞില്ല,നിർമ്മാണ കമ്പനിയുടെ തൊഴിലാളികളെത്തി റോഡ് വൃത്തിയാക്കി.ഉത്തമ പൗരബോധത്തിൻ്റെ മഹത്തായ നിദർശനം.. ഈ പ്രതിബദ്ധത ജനങ്ങളെ പഠിപ്പിക്കുന്നതിൽ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ സ്ഥാനം ചെറുതല്ല. നല്ല ഒരു തുക പിഴ ചുമത്തിയും വേണ്ടിവന്നാൽ നിർമ്മാണപ്രവർത്തനം തന്നെ നിർത്തിവെപ്പിച്ചും മുനിസിപ്പാലിറ്റി നടത്തുന്ന അവബോധന പരിപാടികളിൽ കക്ഷി ചേരുന്നതിനേക്കാൾ എത്രയോ മഹത്തരം ഉത്തമപൗരനാവുക തന്നെയാണ് എന്ന് കമ്പനിയുടമ തിരിച്ചറിയുകയായിരുന്നു. പണിക്കിടെ അടുത്ത …

Continue reading നാം കാണേണ്ടത്