നിങ്ങൾക്ക് ദൈവ വിശ്വാസമുണ്ടോ? യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുന്ന ആരേയും അവിശ്വാസി എന്ന് മുദ്ര ചാർത്തുകയും, അവിശ്വാസി സമം ദേശദ്രോഹി എന്ന ഒരു സമവാക്യം-പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗോഡ് ഈസ് ലവ്, ലവ് ഈസ് ബ്ലൈൻ്റ്, സോ ഗോഡ് ഈസ് ബ്ലൈൻറ് എന്ന സമവാക്യവുമായി അദ്ഭുതകരമായ സാമ്യം തോന്നിപ്പിക്കുന്ന ഒന്ന്- ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടുകളിൽ ഏതൊരു ലോജിക്കൽ ഇന്ത്യനും അഥവാ ഏതൊരു ലോജിക്കൽ കേരളീയനും നിത്യേനയെന്നോണം നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണിത്.. എല്ലാ …
Category: നിത്യക്കാഴ്ചകൾ
ഈ പ്രളയകാലത്തിൽ
പ്രളയം ഒരു മഹാമാരിയായി കേരളത്തിനു മുകളിൽ കുടികൊള്ളുകയാണ്. ഞങ്ങൾ പാലക്കാട്ടുകാർക്ക്, പ്രത്യേകിച്ച് പാലക്കാട് നഗരം, ഒലവക്കോട്, കല്ലേക്കുളങ്ങര നിവാസികൾക്ക് അത്ര പരിചിതമല്ലാത്ത സ്ഥിതിവിശേഷങ്ങളാണ് പ്രളയം, പേമാരി, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയൊക്കെ. വള്ളവും പങ്കായവുമൊന്നും സിനിമയിലല്ലാതെ ജീവിതത്തിൽ കാണാത്തവരാണ് ഞങ്ങൾ. പുതിയ പാലത്തിനടിയിലൂടെയും ജൈനിമേട് പാലത്തിനടിയിലൂടെയും റിബൺ പോലെ ഒഴുകുന്ന ഒന്നായിരുന്നു ഞങ്ങളുടെ കൽപാത്തിപ്പുഴ. യാക്കരപ്പുഴയാവട്ടെ വല്ലപ്പോഴും പാലത്തെ വന്നൊന്ന് ഉമ്മ വച്ച് അതിദ്രുതം മടങ്ങിപ്പോവുമായിരുന്നു. ഇരുകര കവിഞ്ഞ് പാലം തൊട്ടൊഴുകുന്ന രുദ്രയായ കൽപാത്തി പുഴ ഞങ്ങളെ ഞെട്ടിച്ചു …
അഭിമന്യു എന്ന കനലോർമ്മ
അഭിമന്യു...ഒരു കനലോർമ്മ...കേരളത്തിൻ്റെ നെഞ്ചിലാഴ്ന്ന കത്തിമുന. കാലമേറെ കഴിഞ്ഞാലും മലയാളത്തിൻ്റെ മനസ്സിൽ വടു കെട്ടിക്കിടക്കും അഭിമന്യു എന്ന രക്ത താരകം. ഒരുപാടു വായിച്ചു അഭിമന്യു എന്ന വട്ടവടക്കാരനെ പറ്റി. ഒരു പാടുപേരുടെ ഓർമ്മകളിൽ വസന്തമായി പൂത്തു നിൽക്കുന്നു, ചിരിക്കുന്ന ഈ നിഷ്കളങ്ക കൗമാരം. ഒരു വീടിൻ്റെ, ഒരു നാടിൻ്റെ, ഒരു ജനതയുടെ പ്രതീക്ഷയായിരുന്നു അവൻ. വട്ടവടയിലെ ആ ചെറിയ ചുറ്റുപാടിൽ നിന്ന് മഹാരാജാസിലെ കെമിസ്ട്രി ക്ലാസിലേക്കുള്ള ദൂരം ചെറുതൊന്നുമല്ല. അവനെ അവിടെ വരെയെത്തിക്കാൻ അവൻ്റെ കുടുംബാംഗങ്ങൾ എത്രമാത്രം പിറകോട്ടു …
ഇനിയും നേരമായില്ലേ?
കുഞ്ഞുങ്ങളുടെ ചോര വീണ് വഴുക്കുന്ന വഴികളിലൂടെ വേണമായിരുന്നു രക്ഷകന് വരാൻ. അത് കൃഷ്ണനാവട്ടെ,ക്രിസ്തുവാവട്ടെ;കുഞ്ഞുങ്ങളുടെ ചോരയാൽ തുടുത്ത വഴികളിലൂടെയായിരുന്നു അവർ വന്നത്. ഇതാ സമയമായിരിക്കുന്നു നിനക്ക് വീണ്ടും വരാൻ.ഞങ്ങളുടെ കാലദേശാന്തരങ്ങളൊക്കെയും കുഞ്ഞുങ്ങളുടെ ചോരയാൽ ചുവന്നിരിക്കുന്നു. ഞങ്ങളുടെ കുരുന്നുകൾ കുരുതി കൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു;ദൈവത്തിൻ്റെ നാമത്തിൽ,വിശ്വാസത്തിൻ്റെ നാമത്തിൽ,വർണത്തിൻ്റെ നാമത്തിൽ, യുദ്ധത്തിൻ്റെ നാമത്തിൽ,അധികാര പ്രമത്തതയുടെ നാമത്തിൽ,വിദ്യാഭ്യാസത്തിൻ്റെ നാമത്തിൽ, അറിവിൻ്റെ നാമത്തിൽ,അറിവില്ലായ്മയുടെ നാമത്തിൽ...... ഹെറോദ് ഇന്ന് ഒരാളല്ല,കംസനുമതേ.അവർ ഞങ്ങളുടെയെല്ലാം ആത്മാവിൽ വാസമുറപ്പിച്ചിരിക്കുന്നു. പരാജയപ്പെട്ട ഒരു ജനതയായിത്തീർന്നിരിക്കുന്നു ഞങ്ങൾ.കോഴിക്കോട്ടെ അദിതി നമ്പൂതിരി തൊട്ട് കോട്ടയത്തെ ബിൻ്റോ വരെ …
നാട്ടുരാശാക്കൻമാരേ ആദിവാസിക്ക് ഇന്നും പയിക്കുന്നു…..
പാവം മധു.മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി തല്ലിക്കൊന്ന പാവം ആദിവാസി.ഈ ഭൂമിയുടെ ആദ്യത്തേയും അവസാനത്തേയും അവകാശികളിൽ ഒരുവൻ. മാനസികനില തകരാറിലായ ആ യുവാവ് ഏതോ അപരിചിത ഭൂപ്രദേശത്ത് അലഞ്ഞു തിരിയുമ്പോളല്ല ആരുംകൊല ചെയ്യപ്പെട്ടത്;സ്വന്തം നാട്ടിൽ വച്ച് സ്വന്തം നാട്ടുകാരാൽ കൊല്ലപ്പെട്ടവനാണ് അവൻ. യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്താണെന്ന് പല മാധ്യമ റിപ്പോർട്ടുകളും മാറി മാറി അരിച്ചു പെറുക്കിയിട്ടും എനിക്ക് മനസ്സിലാക്കാനാവുന്നില്ല.ഈ സംഭവത്തിന് ഒരു നാൾവഴിക്കണക്ക് ഉണ്ടാവില്ലേ?അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ കാടു കയറിയാൽ ഉത്തരവാദപ്പെട്ടവർ അത് അറിയാതെ പോവുമോ? …
Continue reading നാട്ടുരാശാക്കൻമാരേ ആദിവാസിക്ക് ഇന്നും പയിക്കുന്നു…..
കേരള ബജറ്റ് 2018- ഒരു താത്ത്വികാവലോകനം.
എഴുത്തുകാരികളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ബജറ്റ്.ധനമന്ത്രി ശ്രീ തോമസ് ഐസക് തൻ്റെ സാമ്പത്തിക രൂപരേഖകൾക്ക് ചിറക് നൽകിയിരിക്കുന്നത് സാഹിത്യകാരികളുടെ വരികൾ കടമെടുത്താണ്. കൊച്ചു കവയത്രി സ്നേഹയുടെ അടുക്കള എന്ന കവിതയെപ്പറ്റി അദ്ദേഹം തൻ്റെ FB പോസ്ററിൽ പ്രത്യേകം പറയുന്നുമുണ്ട്.വളരെ ശക്തമായ വരികളാണ് സ്നേഹയുടേത്. ഒന്നു രണ്ടു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം.സായാഹ്നങ്ങൾ പാഴാക്കാനുള്ളതല്ല എന്നും പുസ്തകം തുറന്ന് വല്ലതും നാലക്ഷരം പഠിക്ക് എന്നും സ്കൂൾ വിദ്യാർത്ഥിയായ മകനെ ഞാൻ ഉപദേശിച്ചു."അമ്മാ...എനിക്ക് വിശക്കുന്നു.കട് ലറ്റ് ഉണ്ടാക്കിത്തരൂ" എന്നായി അവൻ.പഠിക്കാൻ …
വിപണന തന്ത്രങ്ങൾ
കറുത്ത സ്റ്റിക്കറുകളാണ് ഇപ്പോഴത്തെ വാർത്താ താരം.നാട്ടിലെങ്ങും വീടുകളിൽ ദുരൂഹതയുളള കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നു.അങ്കലാപ്പിലായ ജനങ്ങൾ പലരേയും സംശയിച്ചു.തിരുട്ടു ഗ്രാമക്കാർ തൊട്ട് നാടോടികൾ വരെ പ്രതിപ്പട്ടികയിലായി.പാവം കുറേ തമിഴൻമാരും ബംഗാളികളും -രാജസ്ഥാനിൽ നിന്ന് വന്ന ബംഗാളികൾ വരെ- നാട്ടുകാരുടെ അടി മേടിച്ചു കൂട്ടി. നവമാധ്യമപ്പോരാളികൾ കുട്ടികളെ പിടുത്തക്കാരുടേയും കണ്ടാലുടനെ തല്ലിക്കൊല്ലേണ്ടവരുടേയും ചിത്രങ്ങൾ തുരുതുരാ പോസ്റ്റ് ചെയ്തു.രാജസ്ഥാനിൽ പിതാവ് ക്രൂരശിക്ഷക്കു വിധേയനാക്കിയ കുരുന്നു ബാലൻ കരയുന്നതു മലയാളത്തിലാണെന്നും ഭിക്ഷാടനമാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞാണതെന്നും വരെയുള്ള സന്ദേശങ്ങൾ പ്രചരിച്ചു.കരക്കമ്പികൾ തലങ്ങും വിലങ്ങും പറന്നു. …
