കാലത്തേ ഒരു വറച്ചായ പോലും കുടിയ്ക്കാനാവാത്തതിൻ്റെ ഈർഷ്യ പല ഈണങ്ങളിലുള്ള മൂളലുകളും മുരളലുകളുമായി പ്രകടിപ്പിച്ച് തിണ്ണയിലെ ചാരുകസേരയിൽ ഇരിക്കുകയാണ് ഗോപാലേട്ടൻ. മുറ്റത്ത് ഇളവെയിൽ പരന്നു കഴിഞ്ഞു. അച്ഛൻ്റെ രോഷപ്രകടനത്തോട് മുഖം തിരിച്ച് മുന്നിൽ നിരത്തി വച്ച കുടുംബശ്രീ കണക്കുകളുമായി യുദ്ധം ചെയ്യുന്ന മകൾ ദമയന്തിയോട് പത്താമത്തെ പ്രാവശ്യവും ഗോപാലേട്ടൻ കലിപ്പോടെ ചോദിച്ചു "അമ്മ എവ്ടെപ്പോയടീ ഈ വെളുപ്പാങ്കാലത്ത്?" "നിങ്ങളിനോട് എത്ര പ്രാവശ്യം പറയണം അമ്മ അമ്പലത്തീപ്പോയീ, രാമായണം വായിക്കാൻ ന്ന് ". ദമയന്തി ക്രുദ്ധയായി അച്ഛനെ തറപ്പിച്ചു …
Author: Geetha
ദൈവത്തിൻ്റെ കയ്യൊപ്പ്
കത്തുന്ന വേനലാണ്. തണുപ്പുകാലത്ത് പൂത്തും കായ്ച്ചും നിന്ന ചെടികളൊക്കെ കരിഞ്ഞു. ഇനി താണ്ഡവം കഴിഞ്ഞ് സൂര്യൻ ഒന്നു നിശ്വസിക്കാൻ സെപ്തംബർ ആവും. അപ്പോഴേ പുതിയ ചെടികൾ ബാൽക്കണിയിലെ ചട്ടികളിൽ നിറയൂ. കഴിഞ്ഞ പത്ത് വേനലിനെ അതിജീവിച്ച കറ്റാർവാഴ മാത്രം സൂര്യനെ നോക്കി ചിറി കോട്ടി പച്ചപ്പോടെ നിന്നു. പതിവുപോലെ വേനലവധിക്കു പോവുന്നതിനു മുന്നോടിയായി കരിഞ്ഞുപോയ ചെടികളെല്ലാം പറിച്ചു കളഞ്ഞ് ചട്ടികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചു.ഒരു ശംഖുപുഷ്പച്ചെടി മാത്രം വെയിലിൽ തളരാതെ കുരുന്നിലകളോടെ തലയാട്ടി …
കിടക്കാനൊരിടം
തെക്കേപ്പറമ്പിലേക്കെടുക്കാറായി... കോലായിൽ കാലു നീട്ടിയിരുന്ന് മുത്തശ്ശി ആവലാതിപ്പെട്ടു. ഭാഗ്യം ചെയ്ത മുത്തശ്ശി. മരിച്ചു കിടക്കാൻ തെക്കേപ്പറമ്പും വടക്കേപറമ്പും... തിരഞ്ഞെടുക്കാനെത്ര സ്ഥലങ്ങൾ. മരിച്ചാൽ ഇരിയ്ക്കുന്ന കൂര പൊളിച്ച് കിടക്കേണ്ട, ആ കിടപ്പിൽ തിരിഞ്ഞും മറിഞ്ഞും പിറുപിറുത്തും കൂരയിൽ അന്തിയുറങ്ങുന്ന പെണ്ണിനേയും കിടാങ്ങളേയും പേടിപ്പിക്കേണ്ട, തെക്കേത്തൊടിയിൽ ചേമ്പ് നടാൻ വന്ന കോരൻ കൈക്കോട്ടിൽ ചാരി നിന്ന് നെടുവീർപ്പിട്ടു.
ശിരോലിഖിതം
ദൈവമേ.... എന്തിനാലാണു നീ എൻെറ ശിരോലിഖിതം രചിച്ചത്? ആത്മാവ് വരെ പൊള്ളിപ്പോവുന്നല്ലോ... ആകാശച്ചെരുവിലിരുന്ന് ഇളവേൽക്കാതെ സൃഷ്ടികർമ്മം അനുഷ്ഠിക്കുന്ന കരുണാമയൻ നരച്ച മിഴികൾ ഉയർത്താതെ ദയാവായ് പ്പോടെ മൊഴിഞ്ഞു... കുഞ്ഞേ….. പച്ചിലച്ചാറും പുഷ്പ സൗരഭ്യവും മഴത്തണുപ്പും മഞ്ഞിൻ കുളിരും അമ്മത്തണലും ഒരൽപ്പം വേനൽച്ചൂടും എല്ലാം നിറച്ചു വച്ച പളുങ്കുപാത്രങ്ങളിൽ കൈവിരൽ മുക്കിയാണ് സകല ചരാചരങ്ങളുടേയും തലയിൽ ഞാൻ എഴുതാറുള്ളത്. നിൻെറ ഊഴം വന്നപ്പോൾ കത്തുന്ന വേനൽച്ചൂടൊഴികെ മറെറാന്നും ശേഷിച്ചിരുന്നില്ല. ആ താപക്കുപ്പിയിൽ വിരൽ മുക്കി നിൻെറ തലയിൽ തലോടുമ്പോൾ, …
ചിറക് മുളയ്ക്കും കാലം
അറിയാത്ത നഗരത്തിൻെറ ആരവങ്ങളിലേയ്ക്ക് ഏതു പടച്ചട്ടയണിയിച്ചാണ് നിന്നെ ഞാൻ യാത്രയാക്കേണ്ടത് ? ഏതു ദിവ്യാസ്ത്രമാണു കാതിലോതി തരേണ്ടത് ? "ഒഴിയുന്ന കിളിക്കൂടിൻെറ വ്യഥ... " സർവ്വമറിയുന്ന കാലം നെറ്റി ചുളിച്ച് പിറുപിറുത്തു. കാലമേ... ശൂന്യമായത് കിളിക്കൂടല്ല, ഞാനാണ്: എൻെറ ഹൃദയമാണ് ആ നഗരത്തിൽ വച്ചു പോന്നത്.
പരീക്ഷാക്കാല പ്രഭാതങ്ങൾ
മക്കളുടെ പരീക്ഷകൾ മിക്കപ്പോഴും അച്ഛനമ്മമാർക്ക് പരീക്ഷണങ്ങൾ ആയിത്തീരാറുണ്ട്..എൻ്റെ ചില പരീക്ഷണദിനങ്ങൾ... അച്ചുവിന് നാളെ physics exam ആണ്..ആയതിനാൽ കാലേത്ത തന്നെ newspaper വായിച്ചേക്കാം എന്ന് പുള്ളി തീരുമാനിച്ചു...അത്ര നേരം പഠിേക്കണ്ടല്ലോ... പേപ്പർ മനോരമ തന്നെ എന്ന ആപ്തവാക്യത്തിലൂന്നി മനോരമയാണ് വായിക്കുന്നത്..എഴുത്തും വായനയും ഇത്തിരി കഷ്ടി ആയതുകൊണ്ട് ഉറക്കെയാണ് വായന...ഇടക്ക് ചില വിജ്ഞാനശകലങ്ങൾ എനിക്കും പകർന്നു തന്നു .."അമ്മാ...അച്ചാർ എന്നൊരു book ഉണ്ട്(ആരാച്ചാർ),അമ്മ വായിച്ചിട്ടുണ്ടോ" എന്നിങ്ങനെ...വായന കഠിനമായി മുന്നേറുന്നതിനിടെയാണ് ഒരു സംശയം കേട്ടത്" അമ്മാ...എന്താണീ ജനനീപയ്ത്യ കോൺഗ്രസ്"...പേ പിടിച്ച …
മറുക്
അമ്മ ഭാവിയിലേക്കുള്ള ഒരു കണ്ണാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനസ് വായിക്കാനുള്ള എന്തോ ഒരു സൂത്രം അമ്മയുടെ പക്കലുണ്ടെന്ന് കുട്ടിക്കാലത്ത് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ അമ്മയോടൊപ്പം അമ്മയുടെ ഡോക്ടറെ കാണാൻ പോയിരുന്നു.സ്കിൻ സ്പെഷലിസ്റ്റിനെ കണ്ടപ്പോൾ കുറേ നാളായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു മോഹം പുറത്ത് ചാടി.മുഖത്ത് ഉള്ള കറുത്ത മറുക് ഒന്ന് കരിച്ചുകളഞ്ഞാലോ.ആധുനിക ചികിൽസാ സംവിധാനങ്ങൾ ഉള്ളപ്പോൾ ഒരു കാര്യവുമില്ലാത്ത ഒരു മറുക് വെറുതേ ചുമന്ന് കൊണ്ട് നടക്കേണ്ടതില്ലെന്ന് ഡോക്ടറും …
നാം കാണേണ്ടത്
തൊട്ടടുത്ത് ഒരു നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്...ഇന്ന് രാവിലെ അങ്ങോട്ട് മണ്ണുമായിപ്പോയ ലോറിയിൽ നിന്ന് കുറച്ച് മണ്ണ് റോഡിൽ വീണു...10 മിനിറ്റ് കഴിഞ്ഞില്ല,നിർമ്മാണ കമ്പനിയുടെ തൊഴിലാളികളെത്തി റോഡ് വൃത്തിയാക്കി.ഉത്തമ പൗരബോധത്തിൻ്റെ മഹത്തായ നിദർശനം.. ഈ പ്രതിബദ്ധത ജനങ്ങളെ പഠിപ്പിക്കുന്നതിൽ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ സ്ഥാനം ചെറുതല്ല. നല്ല ഒരു തുക പിഴ ചുമത്തിയും വേണ്ടിവന്നാൽ നിർമ്മാണപ്രവർത്തനം തന്നെ നിർത്തിവെപ്പിച്ചും മുനിസിപ്പാലിറ്റി നടത്തുന്ന അവബോധന പരിപാടികളിൽ കക്ഷി ചേരുന്നതിനേക്കാൾ എത്രയോ മഹത്തരം ഉത്തമപൗരനാവുക തന്നെയാണ് എന്ന് കമ്പനിയുടമ തിരിച്ചറിയുകയായിരുന്നു. പണിക്കിടെ അടുത്ത …
