കേശവപിള്ള വല്ലാത്ത കലിപ്പിലാണ്.അങ്ങ് കോട്ടയത്തുള്ള സ്വവസതിയിൽ നിന്ന് നിത്യേന നടന്നു ചെന്ന് വിശ്വസ്തതയോടെ സർക്കാരിനെ സേവിച്ചിരുന്ന തന്നെ ഈ അടുത്തൂൺ കാലത്ത് പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഓണംകേറാമൂലയിലുള്ള ഒരു വില്ലേജാപ്പീസിലേക്ക് മാറ്റി നിയമിച്ചതിൽ അദ്ദേഹത്തിനു തീർത്താൽ തീരാത്ത അമർഷമുണ്ട്. മേലാപ്പീസർക്കെതിരേ ധർമ്മയുദ്ധം നയിച്ചതിൻ്റെ പേരിലായിരുന്നു ഈ അപ്രതീക്ഷിത നടപടി അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. അയൽക്കാരനുമായുള്ള അതിർത്തി തർക്കം,സഹോദരിയുമായുള്ള ഭാഗത്തർക്കം, ഭാര്യയുമായി കാലങ്ങളായി നിലനിന്നു പോരുന്ന ശീതയുദ്ധം,മക്കളുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസം എന്നിവയൊക്കെ കൊടുമ്പിരി കൊണ്ടു നിൽക്കുന്ന …
Author: Geetha
മറ്റൊരു പരീക്ഷാക്കാലം
വീണ്ടും ഒരു പരീക്ഷാക്കാലം.... കണക്കും സയൻസും അല്ല തൻ്റെ ശക്തികേന്ദ്രങ്ങളെന്നും ഹ്യുമാനിറ്റീസ് ആണ് തനിക്കു പറഞ്ഞിട്ടുള്ളതെന്നുമുള്ള ഒരു പുതിയ തിരിച്ചറിവോടെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി ട്രിപ്പിൾ മേജർ പഠനം ലാക്കാക്കി അറബിക്കടലിനക്കരെയുള്ള ഒരു കോളേജിലേക്ക് പോയിരിക്കുകയാണ് അച്ചു. ഇത് ഇത്തിരി കടന്നകൈയായിപ്പോയില്ലേ,ഈ ട്രിപ്പിൾ മേജർ എന്ന് സന്ദേഹിച്ചവരോടെല്ലാമേ അവൻ പറഞ്ഞത് CBSE പന്ത്രണ്ടാം ക്ലാസിൽ മാത്സ്,ഫിസിക്സ്,കെമിസ്ട്രി എടുത്ത് പഠിച്ചു നോക്കൂ...ലോകത്തെന്തുമേതും നിസ്സാരമായി തോന്നും എന്നാണ്. ഇന്നലെ അവന് ആദ്യത്തെ ഇക്കണോമിക്സ് പരീക്ഷയായിരുന്നു. ഒരു മോട്ടിവേഷൻ എന്ന …
പ്രണയത്തിൻ്റെ നാൾവഴികൾ
തുടക്കത്തിൽ പ്രണയം കർത്താവിനെപ്പോലെ: ഞാൻ നിന്നോട് കൂടെയെന്നോതി അത് നിന്നെ കാറ്റിലൂടെയും കോളിലൂടെയും നടത്തും. അപരിചിത ഭൂപ്രദേശങ്ങളിലും നിൻ്റെ ശത്രുക്കൾക്കിടയിലും അത് നിന്നെ കാക്കും. പിന്നീട് പ്രണയം സ്വപ്നാടനം പോലെ: നീ പോലുമറിയാതെ അകലങ്ങളിലേക്ക് നീ യാത്ര പോവും. ഒന്നുമേ കാണാതെ ഒന്നുമേ കേൾക്കാതെ ഒന്നുമേ അറിയാതെ വാൾത്തലപ്പുകളിലൂടെ നീ നടക്കും. അടഞ്ഞ വാതിലുകളും കന്മതിൽക്കെട്ടുകളും നീ താണ്ടും. ഒടുക്കത്തിൽ പ്രണയം ചതിയനായ വഴികാട്ടിയെപ്പോലെ: വിജനമായ കുന്നിൻ മുകളിൽ അത് നിന്നെ ഉപേക്ഷിക്കും. നിൻ്റേതെന്നു നീ കാത്തുവച്ചിരുന്ന- …
കുറ്റം കാഴ്ച്ചപ്പാടുകളുടേതാണ്
വടക്കോട്ടു പോവുന്ന രാത്രിയിലെ ദീർഘദൂര ബസ്സ്.അവസാനത്തെ സീറ്റിൽ രണ്ടു പേർ.നേരം പാതിര കഴിഞ്ഞെങ്കിലും രണ്ടു പേരും ഉറങ്ങിയിട്ടില്ല.പുറത്തെ കനം കൂടിയ ഇരുട്ടും ഇരുട്ടിൻ്റെ ആ മഹാഗാഥക്ക് കുത്തും കോമയും ഇട്ട് പുറകോട്ടോടുന്ന വെളിച്ചങ്ങളും നോക്കി ഇരിക്കുകയാണ് ഇരുവരും. അവരിൽ ഒരാൾ അവധി കഴിഞ്ഞു മണലാരണ്യത്തിലേക്ക് തിരികേ പോവുന്ന പ്രവാസിയാണ്.താൻ മടങ്ങിച്ചെല്ലുന്ന ദുരിത ജീവിതത്തെപ്പറ്റിയും അവിടെ തന്നേയും കാത്തിരിക്കുന്ന അത്യധ്വാനത്തെ പറ്റിയും ഒറ്റപ്പെടലിനെ പറ്റിയും ഗൃഹാതുരത്വത്തെ പറ്റിയും അയാൾ ആകുലനായി. “ശരിയായ ജയിൽജീവിതമാണു ഭായ്” മറ്റേയാളും താൻ മടങ്ങി …
കണ്ണനെ കാണുന്നവർ
ക്ഷേത്രനഗരി. നല്ല തിരക്ക്:കണ്ണനെ കാണാനെത്തിയവരുടെ തിരക്ക്.ആർത്തരായി,ദീനരായി,കുതുകികളായി, ഉല്ലാസികളായി,പ്രാർത്ഥനാ നിർഭരരായി ജനം കണ്ണൻ്റെ മുന്നിലേക്ക് ഒഴുകിയെത്തി. ധൃതി പിടിച്ചോടുന്ന ആ പുരുഷാരത്തേയും നോക്കി തിരക്കേറിയ ഒരു ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിനിരിക്കുകയായിരുന്നു അയാൾ. പഴമയുടെ പ്രൗഢിയും പുതുമയുടെ നിറച്ചാർത്തും ഉള്ള ഒരു ഹോട്ടൽ. ദർശനത്തിനായെത്തിയിരിക്കുന്ന ഒരു വലിയ സംഘം അവിടുത്തെ മിക്കവാറും ഇരിപ്പിടങ്ങളും കൈയടക്കിയിരുന്നു.സംഘാംഗങ്ങൾ എല്ലാവരും വന്നില്ലേ ഇരുന്നില്ലേ എന്ന ഉറപ്പു വരുത്തിയും, അകത്ത് കയറാതെ പുറത്ത് തത്തിക്കളിക്കുന്ന യുവജനങ്ങളെ ഇടയ്ക്കിടക്ക് അകത്തേക്ക് ക്ഷണിച്ചും സംഘത്തലവൻ ഭക്ഷണശാലയുടെ നിയന്ത്രണം സ്വയം …
താരകം
അമ്മേ... ഞാനൊരു വലിയ നക്ഷത്രം കണ്ടു. ദാ നോക്കൂ..." നാലുവയസ്സുകാരൻ മകൻ്റെ കറുത്തു മെലിഞ്ഞ കൈ ചൂണ്ടിക്കാണിക്കുന്നിടത്തേക്ക് അമ്മ അലസമായി ഒന്നു നോക്കി. അവരുടെ ഒറ്റമുറിക്കൂരയുടെ കുഞ്ഞു ജാലകത്തിലൂടെ കാണാവുന്ന ഒരു കീറ് ആകാശത്തിൽ ഒരു പ്രകാശ ഗോളം നിറഞ്ഞു ചിരിച്ചു നിന്നിരുന്നു. നിറം മങ്ങിയ കണ്ണാടി നോക്കി കറുത്ത മുഖത്ത് വെളുത്ത ചായം തേച്ചു പിടിപ്പിച്ച് രാത്രിജോലിക്ക് പോവാൻ തയ്യാറാവുകയായിരുന്നു അമ്മ. നഗരത്തിലെ മാലിന്യങ്ങളെല്ലാം വന്ന് അടിഞ്ഞു ചേരുന്ന ദിക്കിലായിരുന്നു അവരുടെ വീട്.മലവെള്ളപ്പാച്ചിലിൽ കുമിഞ്ഞു കൂടിയ …
കണക്കുപുസ്തകം
സുഹൃത്തേ, ഒരു കണക്കു പുസ്തകം സദാ കരുതിക്കോളുക. നീ കൊണ്ട വെയിലിൻ്റെ, നീയേറ്റ തണലിൻ്റെ, നീ കണ്ട കനവിൻ്റെ നിൻ്റെ സ്നേഹത്തിൻ്റെ കണക്കുകൾ അതിൽ ഭദ്രമായിരിക്കട്ടെ. മനസ്സിൻ്റെ ഭിത്തിയിൽ മായാതെ നീ കോറിയിട്ട നിൻ്റെ കരുതലുകളുടെ, നിൻ്റെ യാതനകളുടെ, നിൻ്റെ വേവലുകളുടെ കണക്കുകൾ അവിടെ എടുക്കില്ല. . ഏടുപുസ്തകത്തിലെ കണക്കുകൾ മാത്രമേ അവിടെ ചെല്ലൂ. അതിനാൽ സദാ കണക്കു പുസ്തകം കൈയിലിരിക്കട്ടെ. കൂട്ടിക്കിഴിച്ച് നോക്കരുത്. ആയുസ്സൊരു നഷ്ടക്കണക്കാണെന്നു കാണും. എങ്കിലും ഒരു …
സ്വപ്നം
ഒരു ജോലി വേണം, വിദേശത്ത് തന്നെ വേണം, അവിടെയിരുന്ന് എൻ്റെ ഗ്രാമത്തെ ഗൃഹാതുരത്വം നിറഞ്ഞ വരികളാൽ വാഴ്ത്തണം. എൻ്റെ നാടെത്ര സുന്ദരം എന്ന് തൊണ്ട കീറി പാടണം. പെറ്റമ്മ ,പോറ്റമ്മ, മാതൃഭാഷ സിമ്പോസിയങ്ങളിൽ മുടങ്ങാതെ പങ്കുചേരണം. എന്നെക്കൂടെ...എന്ന യാചന മിഴികളിൽ അഞ്ജനമായെഴുതിയ നാട്ടിലെ ഗതികിട്ടാക്കൂട്ടുകാർക്കിടയിലേക്ക് സൗഭാഗ്യസുഗന്ധം പരത്തി കടന്നു ചെല്ലണം. നിങ്ങളെത്ര ഭാഗ്യവാൻമാർ ഈ നാട് ഉപേക്ഷിക്കേണ്ടി വന്നില്ലല്ലോ എന്ന് നെടുവീർപ്പിട്ടു കൊണ്ടു പറയണം. വിയർപ്പും അപകർഷവും മണക്കുന്ന അവരുടെ തോളിൽ …
സൗഹൃദം
ഒരു വഴി സഞ്ചരിച്ചവർ നാം, പല വഴി പിരിഞ്ഞൊഴുകുന്നവർ നാം, എത്താക്കൈ നീട്ടി തൊടാൻ ശ്രമിക്കുന്നവർ നാം, മനസ്സാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ നാം, ഒരു കുഞ്ഞു കാറ്റ് കാതിൽ ചിരി കുടഞ്ഞിട്ട് കടന്ന് പോയോ അത് എന്നെക്കുറിച്ച് നീ ഓർത്ത നിമിഷമായിരുന്നോ….
എനിക്ക് അറിയാല്ലോ നിന്നെ
വളരെ അടുത്ത സുഹൃത്ത്,നന്ദിനി, രണ്ടാഴ്ചയിലേറെയായി മിണ്ടിയിട്ട്.സാധാരണ ആശയ വിനിമയം നടത്താറുള്ള മാധ്യമങ്ങളിലെല്ലാം നിറഞ്ഞ മൗനം.പോസ്റ്റുകൾക്കും മെസ്സേജുകൾക്കും ഫോട്ടോകൾക്കും ഒന്നിനും ഒരു പ്രതികരണവും ഇല്ല. നിത്യേന കോഴി കൂവുന്നതു പോലെ എന്നെ ഉറക്കമുണർത്തിയിരുന്ന വാട്ട്സാപ്പിലെ ശുഭദിന സന്ദേശങ്ങളും ഇല്ല. എല്ലാം ഭദ്രമല്ലേ എന്ന സംശയത്തിനും കനത്ത മൗനം മാത്രം മറുപടി. പരമ്പരാഗത രീതി അവലംബിച്ച് ഫോൺ ചെയ്താലോ ,അൽപം നീരസം കലർന്ന ധൃതിയോടെ അവൾ സംസാരം മുറിച്ചുമാറ്റുന്നു.ഇവൾക്കിതെന്തു പറ്റി? ഇനി വല്ല കുടുംബ പ്രശ്നവും????ആവാൻ വഴിയില്ല: ആയിരുന്നെങ്കിൽ …
