നാട്ടുരാശാക്കൻമാരേ ആദിവാസിക്ക് ഇന്നും പയിക്കുന്നു…..

പാവം മധു.മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി തല്ലിക്കൊന്ന പാവം ആദിവാസി.ഈ ഭൂമിയുടെ ആദ്യത്തേയും അവസാനത്തേയും അവകാശികളിൽ ഒരുവൻ. മാനസികനില തകരാറിലായ ആ യുവാവ് ഏതോ അപരിചിത ഭൂപ്രദേശത്ത് അലഞ്ഞു തിരിയുമ്പോളല്ല ആരുംകൊല ചെയ്യപ്പെട്ടത്;സ്വന്തം നാട്ടിൽ വച്ച് സ്വന്തം നാട്ടുകാരാൽ കൊല്ലപ്പെട്ടവനാണ് അവൻ. യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്താണെന്ന് പല മാധ്യമ റിപ്പോർട്ടുകളും മാറി മാറി അരിച്ചു പെറുക്കിയിട്ടും എനിക്ക് മനസ്സിലാക്കാനാവുന്നില്ല.ഈ സംഭവത്തിന് ഒരു നാൾവഴിക്കണക്ക് ഉണ്ടാവില്ലേ?അക്രമാസക്തരായ ഒരു കൂട്ടം ആളുകൾ കാടു കയറിയാൽ ഉത്തരവാദപ്പെട്ടവർ അത് അറിയാതെ പോവുമോ? …

Continue reading നാട്ടുരാശാക്കൻമാരേ ആദിവാസിക്ക് ഇന്നും പയിക്കുന്നു…..

അന്ന്… ഒരു പക്ഷിപ്പനിക്കാലത്ത്..

പെട്രോൾ വില ബാരലിന് കൂടുതലും ലിറ്ററിന് കുറവും ആയിരുന്ന സുവർണ്ണകാലം.ഒമാൻ നിവാസികളുടെ വാരാന്ത്യ അവധി വ്യാഴവും വെള്ളിയും ആയിരുന്ന കാലം.അന്നാളുകളിലൊന്നാണ് ലോകം പക്ഷിപ്പനി ഭീതിയിലകപ്പെട്ടത്.ശക്തമായ ബോധവൽക്കരണത്തിലൂടെയും മുൻകരുതൽ നടപടികളിലൂടെയും ഒമാൻ പക്ഷിപ്പനിയെ ഫലപ്രദമായി തന്നെ പ്രതിരോധിച്ചു. പാവം ചിക്കനെ വരെ ജനം സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന അക്കാലത്ത് പതിവു പോലെ ഒരു വ്യാഴാഴ്ച ഉച്ചക്ക് ഹാഫ് ഡേ ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്കു വരികയായിരുന്നു അദ്ദേഹം.സൗകര്യത്തിനായി നമുക്ക് അദ്ദേഹത്തെ പിള്ളസാർ എന്നു വിളിക്കാം.സൽസ്വഭാവി,പരോപകാരി,സാത്വികൻ,ഒരു പെട്രോളിയം കമ്പനിയിലെ ഉന്നതോദ്യോഗസ്ഥൻ. പാർക്കിംഗിലെത്തി വണ്ടിയെടുക്കാൻ …

Continue reading അന്ന്… ഒരു പക്ഷിപ്പനിക്കാലത്ത്..

കേരള ബജറ്റ് 2018- ഒരു താത്ത്വികാവലോകനം.

എഴുത്തുകാരികളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ബജറ്റ്.ധനമന്ത്രി ശ്രീ തോമസ് ഐസക് തൻ്റെ സാമ്പത്തിക രൂപരേഖകൾക്ക് ചിറക് നൽകിയിരിക്കുന്നത് സാഹിത്യകാരികളുടെ വരികൾ കടമെടുത്താണ്. കൊച്ചു കവയത്രി സ്നേഹയുടെ അടുക്കള എന്ന കവിതയെപ്പറ്റി അദ്ദേഹം തൻ്റെ FB പോസ്ററിൽ പ്രത്യേകം പറയുന്നുമുണ്ട്.വളരെ ശക്തമായ വരികളാണ് സ്നേഹയുടേത്. ഒന്നു രണ്ടു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം.സായാഹ്നങ്ങൾ പാഴാക്കാനുള്ളതല്ല എന്നും പുസ്തകം തുറന്ന് വല്ലതും നാലക്ഷരം പഠിക്ക് എന്നും സ്കൂൾ വിദ്യാർത്ഥിയായ മകനെ ഞാൻ ഉപദേശിച്ചു."അമ്മാ...എനിക്ക് വിശക്കുന്നു.കട് ലറ്റ് ഉണ്ടാക്കിത്തരൂ" എന്നായി അവൻ.പഠിക്കാൻ …

Continue reading കേരള ബജറ്റ് 2018- ഒരു താത്ത്വികാവലോകനം.

വിപണന തന്ത്രങ്ങൾ

കറുത്ത സ്റ്റിക്കറുകളാണ് ഇപ്പോഴത്തെ വാർത്താ താരം.നാട്ടിലെങ്ങും വീടുകളിൽ ദുരൂഹതയുളള കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നു.അങ്കലാപ്പിലായ ജനങ്ങൾ പലരേയും സംശയിച്ചു.തിരുട്ടു ഗ്രാമക്കാർ തൊട്ട് നാടോടികൾ വരെ പ്രതിപ്പട്ടികയിലായി.പാവം കുറേ തമിഴൻമാരും ബംഗാളികളും -രാജസ്ഥാനിൽ നിന്ന് വന്ന ബംഗാളികൾ വരെ- നാട്ടുകാരുടെ അടി മേടിച്ചു കൂട്ടി. നവമാധ്യമപ്പോരാളികൾ കുട്ടികളെ പിടുത്തക്കാരുടേയും കണ്ടാലുടനെ തല്ലിക്കൊല്ലേണ്ടവരുടേയും ചിത്രങ്ങൾ തുരുതുരാ പോസ്റ്റ് ചെയ്തു.രാജസ്ഥാനിൽ പിതാവ് ക്രൂരശിക്ഷക്കു വിധേയനാക്കിയ കുരുന്നു ബാലൻ കരയുന്നതു മലയാളത്തിലാണെന്നും ഭിക്ഷാടനമാഫിയ തട്ടിക്കൊണ്ടുപോയ കുഞ്ഞാണതെന്നും വരെയുള്ള സന്ദേശങ്ങൾ പ്രചരിച്ചു.കരക്കമ്പികൾ തലങ്ങും വിലങ്ങും പറന്നു. …

Continue reading വിപണന തന്ത്രങ്ങൾ

നിങ്ങൾക്കങ്ങനെയൊക്കെ പറയാം

ആപാദചൂഢം കുളിർക്കെ എണ്ണ തേച്ച് ഒരു കൈയിൽ തോർത്തും മറുകൈയിൽ സോപ്പുപെട്ടിയുമായി അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കുവാനിറങ്ങിയ കൃഷ്ണൻ കർത്താവ് പടിപ്പുറത്ത് ഒരു മാത്ര ശങ്കിച്ചു നിന്നു.പിന്നെ ഇടത്തോട്ട് ധൃതിയിൽ നടന്നു.അമ്പലക്കുളം വലത്തോറത്തല്ലേ കൃഷ്ണാ എന്ന് എന്നത്തേയും പോലെ അന്നും കർത്താവിൻ്റെ അമ്മ ഓർമ്മിപ്പിച്ചു.ആധാരം കർത്താവ്,ബ്രോക്കർ കർത്താവ്, വെപ്രാളം കർത്താവ് എന്നിങ്ങനെ നിരവധി പേരുകളിൽ നാട്ടിൽ അറിയപ്പെടുന്ന കർത്താവിൻ്റെ യഥാർത്ഥ നാമധേയം കൃഷ്ണൻ കർത്താവാണെന്നത് നാട്ടുകാർ മറക്കാതിരിക്കുന്നത് നിത്യേന അമ്മ ഈ ചോദ്യം ചോദിക്കുന്നത് കൊണ്ടാണെന്ന് മനസ്സിൽ ചിരിച്ചു കൊണ്ട് …

Continue reading നിങ്ങൾക്കങ്ങനെയൊക്കെ പറയാം

തഥാസ്തു

നാൽപ്പത്തൊന്നു നാൾ നീണ്ട കഠിന തപസ്സിനൊടുവിൽ അവൻ പ്രത്യക്ഷപ്പെട്ടു;സാക്ഷാൽ ദൈവം.മരുഭൂമിയുടെ മര്യാദക്കനുസരിച്ച് തലേക്കെട്ടും നീളൻ കന്തൂറയുമായി ഒരു അലവലാതി ലുക്കിൽ.അഭയ വരദ ആയുധ പാണിയായി സർവ്വാഭരണവിഭൂഷിതനായി പട്ടുചേലയിൽ പൊതിഞ്ഞ് ചെണ്ടമേളത്തിൻ്റെയും ബാൻറുവാദ്യത്തിൻ്റെയും അകമ്പടിയോടെ വരുമെന്നായിരുന്നു പ്രതീക്ഷ.അല്ലെങ്കിലും പ്രതീക്ഷകൾ തെറ്റിക്കുന്നിടത്താണല്ലോ ദൈവത്തിൻ്റെ കളി കിടക്കുന്നത്.മിനിമം ഒരു ഊദിൻ്റെ മണമെങ്കിലും ആവാമായിരുന്നു.... സസ്പെൻസിൻ്റെയും ട്വിസ്റ്റിൻ്റെയും ഉസ്താദാണെന്ന് തോന്നുന്നു.അങ്ങ് ദൂരെ മരുപ്പച്ചയിൽ ഒരു പൊട്ടായി പ്രത്യക്ഷപ്പെട്ട് സ്ലോ മോഷനിൽ അടിവച്ചടി വച്ച് നടന്നു വന്നു.അവൻ്റെ വരവിൻ്റെ അടയാളങ്ങൾക്കായി കാതോർത്തുവെങ്കിലും ഒന്നുമുണ്ടായില്ല.കാറ്റ് വീശലോ …

Continue reading തഥാസ്തു

എൻ്റെ ഈശൻ

എൻ്റെ ഈശൻ കർക്കശക്കാരനായ ഒരു ഗണിതാധ്യാപകൻ. കനലാളുന്ന കണ്ണുകളോടെ കയ്യിലേന്തിയ ചൂരലോടെ എൻ്റെ മുന്നിലിരിക്കുന്നു. വെട്ടിയും തിരുത്തിയും മായ്ച്ച് എഴുതിയും തെറ്റായ സൂത്രവാക്യങ്ങളും സമവാക്യങ്ങളും തെറ്റായിടത്ത് പ്രയോഗിച്ചും തലയുയർത്താതിരുന്നു ഞാൻ വേവലാതി കൊള്ളവേ ഇത് തെറ്റ്, ഇത് തെറ്റെന്ന ഗർജ്ജനത്തോടെ ഉയർന്ന് താഴുന്ന ചൂരൽ ഓർക്കാപ്പുറത്തെൻ്റെ തോളിലും തലയിലും നടുവിലും മിന്നൽപ്പിണരായി പതിക്കുന്നു. സഹപാഠിയുടെ താളിൽ നിന്നു ഇടംകണ്ണിട്ടു നോക്കി പകർത്തിയെഴുതിയ ഉത്തരവും തെറ്റിപ്പോയിരിക്കുന്നു. മായ്ച്ച് മായ്ച്ച് ഏടും കീറിയിരിക്കുന്നു. കണ്ണുനീർ വീണ് കുതിർന്നും പോയിരിക്കുന്നു. ഇത് …

Continue reading എൻ്റെ ഈശൻ

ഞാൻ സ്റ്റേജിൽ ചെയ്തോളാം

കലോൽസവ കാലം.ഇന്നലത്തെ കുട്ടികൾക്കും ഇന്നത്തെ കുട്ടികൾക്കും ഓർമ്മകളുടെ പെരുന്നാൾക്കാലം. വർഷങ്ങൾക്ക് മുമ്പുള്ള ഒരു സ്കൂൾ ആനിവേഴ്സറി. സ്ഥലം റെയിൽവേ സ്കൂൾ.സ്കൂളിലെ എല്ലാ കുട്ടികളും-പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ-ചുരുങ്ങിയത് ഒരു പരിപാടിയിലെങ്കിലും പങ്കെടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും അതിനായി നിരവധി ഗ്രൂപ്പിനങ്ങൾ രംഗത്തിറക്കുകയും ചെയ്തിരുന്ന നളിനി ടീച്ചറാണ് അമരത്ത്.നൃത്തത്തിലും സംഗീതത്തിലും എൻ്റെ കഴിവ് വലിയൊരു വട്ടപ്പൂജ്യമാണ് എന്നത് ഒരിക്കൽ കൂടി സംശയാതീതമായി തെളിയിച്ച് എല്ലാ ഇനങ്ങളിൽ നിന്നും പുറത്തായി നടക്കുകയായിരുന്നു ഞാൻ.ഇന്ത പൊണ്ണുക്ക് ഡാൻസ് വരവേ വരാതേയെന്ന് നളിനി ടീച്ചറും …

Continue reading ഞാൻ സ്റ്റേജിൽ ചെയ്തോളാം

മടക്കയാത്ര

'' അമ്മേ ഇങ്ങനെയാണോ ചിക്കൻ ഉണ്ടാക്കുന്നത്?" മകൻ്റെ കനപ്പിച്ച സ്വരം കേട്ട് അടുക്കളയിൽ പുകയൂതി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മ തിരിഞ്ഞു നോക്കി എന്തോ ഓർത്ത് പുഞ്ചിരിച്ചു. അവരുടെ ചെത്തിത്തേക്കാത്ത ചുമരുകളുള്ള ചെറിയ വീട്ടിൽ മുതിർന്ന ഒരു ആൺശബ്ദം മുഴങ്ങിക്കേട്ടിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിരുന്നു. പതിനാലാം വയസ്സിൽ ജോലി തേടി നാടു വിട്ട മകനാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നിരിക്കുന്നത്. അവനു താടിമീശകൾ മുളയ്ക്കുകയും അവൻ്റെ ശബ്ദം കനക്കുകയും മുഖം കരുവാളിക്കുകയും ചെയ്തിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് …

Continue reading മടക്കയാത്ര

ഈയെസ്പി

''നമുക്കിവിടെ കത്തണ വെയില്.തെക്കോട്ടൊക്കെ നല്ല മഴയും കൊടുങ്കാറ്റുമൊക്കെയാണത്രേ. കടലും ക്ഷോഭിച്ചൂന്നാ കേൾക്കണത്." ഉച്ചയ്ക്കു തൊട്ടു മുമ്പുള്ള പിരിയഡിൽ സ്റ്റാഫ് റൂമിലേക്ക് കയറി വന്ന പ്യൂൺ രാമകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു. സ്വന്തം കസേരകളിൽ ഇളവേറ്റിരിക്കുന്ന ലെഷർ പിരിയഡ് അദ്ധ്യാപകരെല്ലാം രാമകൃഷ്ണനെ നോക്കി.ക്ലർക്ക് പ്രഭാകരനോടൊപ്പം ശമ്പള ബില്ല് മാറാനായി ട്രഷറിയിൽ പോയി വരുന്ന വഴിയാണ് രാമകൃഷ്ണൻ.ട്രഷറിയിൽ പോയി വന്നാൽ ത്രസിപ്പിക്കുന്ന പല കഥകളും പറയാനുണ്ടാവും രാമകൃഷ്ണന്. എന്നാലിന്ന് അങ്ങനെയൊന്നും പറയാനുള്ള ഒരു മാനസികാവസ്ഥയിലല്ല രാമകൃഷ്ണൻ.സ്റ്റാഫ് റൂമിലെ വേണു മാഷുടെ സാന്നിദ്ധ്യമാണ് …

Continue reading ഈയെസ്പി