ചിറക് മുളയ്ക്കും കാലം

അറിയാത്ത നഗരത്തിൻെറ ആരവങ്ങളിലേയ്ക്ക്
ഏതു പടച്ചട്ടയണിയിച്ചാണ്
നിന്നെ ഞാൻ യാത്രയാക്കേണ്ടത് ?
ഏതു ദിവ്യാസ്ത്രമാണു
കാതിലോതി തരേണ്ടത് ?
"ഒഴിയുന്ന കിളിക്കൂടിൻെറ  വ്യഥ... "
സർവ്വമറിയുന്ന കാലം
നെറ്റി ചുളിച്ച് പിറുപിറുത്തു. 
കാലമേ... ശൂന്യമായത്
കിളിക്കൂടല്ല, ഞാനാണ്:
എൻെറ ഹൃദയമാണ്
ആ നഗരത്തിൽ
വച്ചു പോന്നത്.

Leave a comment