പരീക്ഷാക്കാല പ്രഭാതങ്ങൾ

മക്കളുടെ പരീക്ഷകൾ മിക്കപ്പോഴും അച്ഛനമ്മമാർക്ക് പരീക്ഷണങ്ങൾ ആയിത്തീരാറുണ്ട്..എൻ്റെ ചില പരീക്ഷണദിനങ്ങൾ…

അച്ചുവിന് നാളെ physics exam ആണ്..ആയതിനാൽ കാലേത്ത തന്നെ newspaper വായിച്ചേക്കാം എന്ന് പുള്ളി തീരുമാനിച്ചു…അത്ര നേരം പഠിേക്കണ്ടല്ലോ… പേപ്പർ മനോരമ തന്നെ എന്ന ആപ്തവാക്യത്തിലൂന്നി മനോരമയാണ് വായിക്കുന്നത്..എഴുത്തും വായനയും ഇത്തിരി കഷ്ടി ആയതുകൊണ്ട് ഉറക്കെയാണ് വായന…ഇടക്ക് ചില വിജ്ഞാനശകലങ്ങൾ എനിക്കും പകർന്നു തന്നു ..”അമ്മാ…അച്ചാർ എന്നൊരു book ഉണ്ട്(ആരാച്ചാർ),അമ്മ വായിച്ചിട്ടുണ്ടോ” എന്നിങ്ങനെ…വായന കഠിനമായി മുന്നേറുന്നതിനിടെയാണ് ഒരു സംശയം കേട്ടത്” അമ്മാ…എന്താണീ ജനനീപയ്ത്യ കോൺഗ്രസ്”…പേ പിടിച്ച കോൺഗ്രസോ എന്ന് ഞാനും ഒന്നു ആധി പിടിച്ചു..നോക്കിയപ്പഴല്ലേ..ജനാധിപത്യ കോൺഗ്രസ്..അതാണ് ഇവൻ ജനനീപയ്ത്യ കോൺഗ്രസ് ആക്കിയത്..
മറ്റൊരു പ്രഭാതം,കെമിസ്ട്രി പരീക്ഷയുടെ ദിവസം…

“അമ്മാ..മിക്കവാറും ഇന്ന് ഞാൻ fail ആവും എന്നാ തോന്നണേ.എനിക്ക് ഒന്നും അറിയില്ല”

“സാരമില്ല, സേ എക്സാം എഴുതാം.”

“എനിക്ക് വൺ year waste ആവില്ലേ?”

“കൊല്ലങ്ങൾ അനവധി മുന്നിലങ്ങനെ നീണ്ടുനിവർന്ന് കിടക്കുകയല്ലേ. ഈ കൊല്ലം അല്ലെങ്കിൽ അടുത്ത കൊല്ലം. നമുക്ക് entrance കോച്ചിംഗിനു പോവാം.”

“അമ്മയ്ക്ക് ഇത്തിരി മോട്ടിവേഷണൽ ആയിക്കൂടേ.. At least കുട്ടി എക്സാമിനു പോവുമ്പോഴെങ്കിലും?”

“ആവാമല്ലോ..നീ ടീച്ചറിനോട് ചോദിച്ചിട്ട് വാ, സേ എക്സാമിന് കളർ ഡ്രസ്സിടാമോ അതോ യൂനിഫോം നിർബന്ധമാണോ എന്ന്.”

പൊട്ടിച്ചിരിച്ചുകൊണ്ടാണ് എന്റെ ദുൽഖർ സൽമാൻ പരീക്ഷക്ക് പോയത്.അവൻ്റെ ചിരി നിലനിർത്തി തരേണമേ തമ്പുരാനേ…

ഖൈറ്.
വാൽക്കഷ്ണം: ഇന്ന് അതിരാവിലെ ട്രിച്ചിയിൽ എൻജിനീയറിംഗിനു പഠിക്കുന്ന അപ്പുവിൻ്റെ ഫോൺ…
“അമ്മാ….ഒരു രണ്ട് മൂന്ന് നാമങ്ങൾ urgent ആയി WhatsApp ചെയ്യൂ… ഇന്ന് എക്സാമാ…ഇവിടെ എല്ലാവരും പ്രാർത്ഥന ചൊല്ലുന്നുണ്ട്…”

“ടാ…നിനക്ക് അതിന്റെയൊക്കെ അർത്ഥം മനസ്സിലാവുമോ?”

“ഒാ..അതൊന്നും സാരമില്ല…ദൈവത്തിന് അറിയാല്ലോ.”

അതേ…ദൈവത്തിനറിയാം!!!

Leave a comment