നാം കാണേണ്ടത്

തൊട്ടടുത്ത് ഒരു നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്…ഇന്ന് രാവിലെ അങ്ങോട്ട് മണ്ണുമായിപ്പോയ ലോറിയിൽ നിന്ന് കുറച്ച് മണ്ണ് റോഡിൽ വീണു…10 മിനിറ്റ് കഴിഞ്ഞില്ല,നിർമ്മാണ കമ്പനിയുടെ തൊഴിലാളികളെത്തി റോഡ് വൃത്തിയാക്കി.ഉത്തമ പൗരബോധത്തിൻ്റെ മഹത്തായ നിദർശനം..
ഈ പ്രതിബദ്ധത ജനങ്ങളെ പഠിപ്പിക്കുന്നതിൽ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ സ്ഥാനം ചെറുതല്ല.
നല്ല ഒരു തുക പിഴ ചുമത്തിയും വേണ്ടിവന്നാൽ നിർമ്മാണപ്രവർത്തനം തന്നെ നിർത്തിവെപ്പിച്ചും മുനിസിപ്പാലിറ്റി നടത്തുന്ന അവബോധന പരിപാടികളിൽ കക്ഷി ചേരുന്നതിനേക്കാൾ എത്രയോ മഹത്തരം ഉത്തമപൗരനാവുക തന്നെയാണ് എന്ന് കമ്പനിയുടമ തിരിച്ചറിയുകയായിരുന്നു. WhatsApp Image 2017-03-16 at 10.19.06 AM

പണിക്കിടെ അടുത്ത വീടിൻ്റെ പടിവാതിലിൽ തിരുകിവച്ചിരുന്ന ഒരു കടലാസ് എടുത്ത് വായിച്ച് നോക്കി തിരികെ വയ്ക്കുന്ന തൊഴിലാളി കൗതുകമുള്ള കാഴ്ചയായിരുന്നു..

അക്ഷരത്തിൻ്റെ ശക്തി,വായനയുടെ ശക്തി..എൻ്റെ ലോക വായനാ ദിനം ഇന്നായിരുന്നു

WhatsApp Image 2017-03-16 at 11.02.33 AM

Leave a comment